Tuesday 20 January, 2015

ജീവിതം തന്നെ ഏറ്റവും വലിയ യാത്ര!

"ജീവിതം തന്നെ ഒരു വലിയ യാത്രയായതു കൊണ്ട്,പിന്നീടൊരു യാത്ര പറച്ചിൽ ആവശ്യമില്ല!"

പ്രണയാകുലതകളുടെ വസന്തകാലം

'ഞാന്‍' ഞാനായി മാറിയത്‌,പ്രണയാകുലതകളുടെ സ്വന്തം വസന്തകാലത്തിന്റെ സുഖ നൊമ്പങ്ങള്‍ അനുഭവിച്ചതിനു ശേഷമാണ്.

Saturday 4 June, 2011

Friday 15 April, 2011

പ്രണയവിപ്ലവം

മൃതപ്പ്രായമെത്തിയ എന്നിലെ പ്രണയത്തെ 
പുനരുജ്ജീവിപ്പിച്ചത് നീയാണ്, 
നിന്റെ സ്നേഹം എന്റെ മനസ്സില്‍ 
ഒരു വിപ്ലവം തന്നെ ഉണ്ടാക്കിയിരിക്കുന്നു 

പ്രണയവിപ്ലവം ....

മാറ്റം,അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ 
അതെപറ്റി നമുക്ക് ആലോചന വേണ്ട,
ഇന്നെന്റെ മനവും ഉഴുതുമറിച്ച  
പാടവും ഒരേപോലിരിക്കുന്നു

കൃഷിയിറക്കാന്‍ സജ്ജമായി ....

ഇനി പുതു ജീവന്‍ വളരട്ടെ 
അതിന്നായി വേണ്ട വെള്ളവും ,വെളിച്ചവും, 
വളവും എല്ലാം നീയാണ്
സ്നേഹം മാത്രം വിളയുന്ന ആ സ്വപ്ന ഭൂമികയിലേക്ക് 

വരൂ പ്രിയേ.....നമുക്ക് പോകാം .....  

Saturday 18 December, 2010

വായില്‍ വികട സരസ്വതി.... മച്ചില്‍ കപട ഭഗവതി.....

അലയുന്ന ചിന്തകളെ പിടിച്ചു കെട്ടിയിടാന്‍ പറ്റുമോ ?
അവസാനമില്ലാത്ത തിരകളെ പോലെ 
പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി 
ആ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കുന്നു ....
ആല്‍ബട്രോസ് ന്റെ ദേശാടനം പോലെ 
സ്വദേശങ്ങളില്‍ നിന്ന്  പരദേശങ്ങളിലേക്ക് ...
ജനന - മരണ മാപിനിയുടെ സൂചിക 
സെന്‍സെക്സ് പോലെ കുതിക്കുകയാണോ, 
ബാല്യ കൌമാര യവ്വന വാര്‍ധക്യങ്ങളിലൂടെ ???            
വായില്‍ വികട സരസ്വതി....
മച്ചില്‍ കപട ഭഗവതി..... 
  

Thursday 17 June, 2010

Life is like a Soccer Match

Life is like a Soccer Match; World is the play ground;We are the players; God is the only Referee;Only one difference, ജീവിതത്തില്‍ നമുക്ക് ഒരേ സമയം ഒന്നിലധികം പന്തുകള്‍ കൊണ്ട് കളിക്കേണ്ടി വന്നേക്കാം. നിത്യ ജീവിതത്തില്‍ ഉണ്ടാവുന്ന നല്ല കാര്യങ്ങളെ പാസ്‌ ചെയ്യുന്നതോടൊപ്പം 'ചീത്ത' യെ അടിച്ചകറ്റി മുന്നേറുകയും ചെയ്യുമ്പോള്‍ നമ്മള്‍ മാച്ച് ജയിക്കുന്നു. പക്ഷെ എല്ലാ മാച്ച് -ഉം നമുക്ക് ജയിക്കാന്‍ കഴിഞ്ഞെന്നു വരില്ലല്ലോ, മഞ്ഞ കാര്‍ഡും ചുവപ്പ് കാര്‍ഡും വരെ കിട്ടിയെന്നു വരാം- ഓര്‍ക്കുക നമുക്ക് SUBSTITUTES ഇല്ല, അത് കൊണ്ട് ഓരോ നീക്കങ്ങളും കരുതലോടെ മാത്രം എടുക്കുക.. ഇടയ്ക്കു വീണു കിട്ടുന്ന പെനാല്‍ട്ടിയും ഫ്രീ കിക്കും ത്രോയും എല്ലാം നമ്മള്‍ നന്നായി ഉപയോഗിക്കണം.. INJURY TIME,EXTRA TIME എന്നിവയൊക്കെ വെറുതെ കളയാതെ ഗോള്‍(ലക്‌ഷ്യം) നേടാന്‍ വേണ്ടി വളരെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക.ചില കളികള്‍ നമുക്ക് കളിയ്ക്കാന്‍ പറ്റിയെന്നു വരില്ല, സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നാലും നമ്മള്‍ വരാനിരിക്കുന്ന കളിയെ(OPPORTUNITIES) പറ്റി ആലോചിക്കണം,അതിനു വേണ്ടി സജ്ജരാവണം. കോച്ച് (PARENTS‌) പറയുന്നത് എല്ലാം അത് പോലെ ചെയ്യാതെ നമ്മളുടെ കഴിവുകള്‍ വളര്‍ത്തുന്ന തരത്തില്‍ നല്ല മുന്നേറ്റങ്ങള്‍ കാഴ്ച വെക്കണം. കാണികള്‍ക്ക് ഇഷ്ടം ഗോള്‍ അടിക്കുന്നത് കാണാന്‍ ആണ്,അല്ലാതെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതല്ല. So we have to fight well. Are you ready????? Then SHOOT OUT.....or SUDDEN DEATH...., You Decide!!!!!

Sincerity

"At times,sincerity is a curse"